കരുത്തുകാട്ടി കിർഗിയോസ്;ക്വാർട്ടർ കാണാതെ മെദ്‌വെദെവ് പുറത്ത്
യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യനായ ഡനിൽ മെദ്‌വെദെവ് ക്വാർട്ടർ കാണാതെ പുറത്ത്. നിക്ക് കിർഗിയോസാണ് നിലവിലെ ഒന്നാം നമ്പർ താരമായ ഡനിലിനെ ഇന്ന് നടന്ന നാലാം റൗണ്ട് മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ: 7-6,6-3,6-3,6-3,6-2 കിർഗിയോസിന്‍റെ ആദ്യ യുഎസ് ഓപ്പൺ ക്വാർട്ടറാണിത്. യുഎസ് ഓപ്പണിലെ കിർഗിയോസിന്‍റെ മിന്നുന്ന പ്രകടനം ഈ വർഷം ആദ്യം വിംബിൾഡണിൽ ഫൈനലിൽ എത്തിയതിന്‍റെ തുടർച്ചയാണ്. വിംബിൾഡണിൽ നടന്ന ഫൈനലിൽ നൊവാക് ജോക്കോവിച്ചിനോട് കിർഗിയോസ് പരാജയപ്പെട്ടിരുന്നു. ഈ വർഷം ആദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ കിർഗിയോസിനെ മെദ്‌വെദെവ് പുറത്താക്കിയിരുന്നു. ഇതിനുള്ള പകരം വീട്ടൽ കൂടിയായി കിർഗിയോസിന് ഈ വിജയം.