ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു

തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വകുപ്പിലേയ്ക്ക് കരാറടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. 35,600/- രൂപയാണ് പ്രതിമാസ ശമ്പളം. നവംബർ 29ന് രാവിലെ 12 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച/എഴുത്തുപരീക്ഷ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് 'ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി' ബിരുദം അല്ലെങ്കിൽ, തത്തുല്ല്യ യോഗ്യതയും ബിരുദ ശേഷമുള്ള രണ്ട് വർഷത്തെ കാത്ത് ലാബിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. കാത്ത് ലാബിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ: 0487 2200310, 2200319

Related Posts