ഗവ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിനു കീഴിലുള്ള വി ആര്‍ ഡി എല്ലില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രതിമാസം 20000 രൂപയാണ് ശമ്പളം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എംഎല്‍ടി ബിരുദവും ഡിപ്ലോമയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ ജെിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിന് രാവിലെ 11 ന്് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0487 2201355