ളാഹ ഗോപാലൻ അന്തരിച്ചു
By NewsDesk
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.