ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽലക്ഷദ്വീപ് പ്രതിരോധ കാവ്യസമാഹാരമായ 'ദ്വീപ് കവിതകൾ' പ്രകാശനം ചെയ്തു
ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് പ്രതിരോധ കാവ്യസമാഹാരമായ ദ്വീപ് കവിതകൾ പ്രകാശനം ചെയ്തു.
ആക്ടിവിസ്റ്റും കവിയും, ഗൂസ്ബെറി ചീഫ് എഡിറ്ററും, പ്രസാധകയും ആയ സതി അങ്കമാലി; ദ്വീപ് നിവാസിയും കവിയുമായ അബൂ അന്ത്രോത്തിനു പുസ്തകം കൈമാറി പ്രകാശന കർമം നിർവഹിച്ചു. ബഷീർ തിക്കോടി പുസ്തക പരിചയം നടത്തി. മുരളി മംഗലത്ത്, പി ശിവപ്രസാദ്, ടി പി മുഹമ്മദ് ശമീം എന്നിവർ പുസ്തകത്തെ കുറിച്ച് സംസാരിച്ചു.
ലക്ഷദ്വീപ് നിവാസികളുടെ സമരത്തോട് ഐക്യപെട്ട മലയാളത്തിലെ പ്രമുഖ കവികളുടെയും ലക്ഷ ദ്വീപ് കവികളുടെയും കവിതകളുടെ സംയുക്ത സമാഹാരമാണ് 'ദ്വീപ് കവിതകൾ'
എൻ പി ഹാഫിസ് മുഹമ്മദ്, നവാസ് പൂനൂര്, വൈ എ റഹീം, പുന്നക്കൽ മുഹമ്മദലി, ഫൈസൽ ഏളേറ്റിൽ, ബന്ന ചേന്നമംഗലൂർ, രമേഷ് പെരുമ്പിലാവ്, അബുല്ലൈസ് എടപ്പാൾ, പി ഐ നൗഷാദ്, ഇസ്മഈൽ കൂളത്ത്, റസീന കെ പി, എം സി എ നാസർ, നസീർ കാതിയാളം, അരുൺ സുന്ദർരാജ്, അക്ബർ ലിപി, ഇസ്മഇൽ മേലടി, തൗഫീഖ് മമ്പാട്, ഷിജു എസ് വിസ്മയ, ഷാലി അബൂബക്കർ, ബൈജു തുടങ്ങിയ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. ഹമീദ് ചങ്ങരംകുളം പരിപാടികൾ നിയന്ത്രിച്ചു. ലക്ഷദ്വീപ് നിവാസികളുടെ സമരത്തെ നെഞ്ചോടു ചേർത്ത് പിടിച്ച സദസിന് സംഘാടകർ നന്ദി അറിയിച്ചു.