ലാൽ ജോസിന്റെ പുതിയ ചിത്രം 'മ്യാവൂ'; ഫസ്റ്റ് ലുക്ക് ഇന്ന് വൈകീട്ട് 6 മണിക്ക്
സ്വന്തം സഖാക്കളാൽ വഞ്ചിക്കപ്പെട്ട് മരുഭൂമിയിൽ കാലങ്ങളോളം ആടുജീവിതം നയിക്കേണ്ടിവന്ന സഖാവ് ക്യൂബാ മുകുന്ദന്റെ കഥ പറഞ്ഞ 'അറബിക്കഥ' എന്ന ചിത്രത്തിനു ശേഷം ഒരിക്കൽക്കൂടി മരുഭൂമിയിലേക്ക് ക്യാമറ തിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. 'എ ഡെസർട്ട് ഫാമിലി ഡ്രാമ' എന്ന ടാഗ് ലൈനോടെയാണ് പുതിയ ചിത്രം മ്യാവൂ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് 6 മണിക്ക് റിലീസ് ചെയ്യും.
സൗബിൻ ഷാഹിർ, മമ്ത മോഹൻദാസ്, സലിംകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ രചന ഇക്ബാൽ കുറ്റിപ്പുറമാണ്. തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്. അജ്മൽ ബാബു ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗാനരചന സുഹൈൽ കോയ. സംഗീതം ജസ്റ്റിൻ വർഗീസ്. മ്യാവൂ തിയേറ്ററിൽത്തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.