ലളിതം സുന്ദരം ടീം ഇന്ന് ലുലു മാളിൽ; എല്ലാവർക്കും സ്വാഗതമെന്ന് മഞ്ജുവാര്യർ
മഞ്ജുവാര്യരെ നായികയാക്കി സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവിന് പുറമേ ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനുമോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റർ ലിജോ പോൾ ആണ്. സംഗീതം ബിജിബാൽ. മഞ്ജുവാര്യരും സെഞ്ച്വറി ഫിലിംസ് കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 18-ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ലളിതം സുന്ദരത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന മുഴുവൻ പേരും ഇന്ന് ലുലു മാളിൽ ഒത്തുചേരുമെന്ന് മഞ്ജുവാര്യർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വൈകീട്ട് 7 മണിക്കാണ് പരിപാടി.