ഭൂമി തരംമാറ്റം അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ മാത്രം

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തൃശൂർ റവന്യൂ ഓഫീസിലേക്ക് സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ നൽകേണ്ടതാണ് എന്ന് ജില്ലാ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപേക്ഷകർ www.revenue.kerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ ലോഗിനിൽ യൂസർ ഐഡി ഉണ്ടാക്കി ലോഗിൻ സ്ക്രീനിൽ കാണുന്ന സർവ്വീസിൽ നിന്നും തരംമാറ്റം ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകി അപ് ലോഡ് ചെയ്യുക.

അക്ഷയ / ജന സേവന കേന്ദ്രങ്ങൾ മുഖേനയോ സ്വന്തമായോ ഇപ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നികുതി രസീതിന്റെ പകർപ്പ്, ആധാരങ്ങളുടെ പകർപ്പ്, ഡാറ്റാ ബാങ്കിന്റെ പകർപ്പ് ലൈസൻസ്ഡ് സർവെയർ തയ്യാറാക്കിയ അപേക്ഷ ഭൂമിയുടെ സ്കെച്ച് തുടങ്ങിയ അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യണം. അപേക്ഷാഫീസായ 1000/- രൂപ 0029-00-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടവാക്കി ചലാൻ രശീത് അപ് ലോഡ് ചെയ്യുകയോ ഇ പേമെന്റ് മുഖേന അടക്കുകയോ ചെയ്യാം.

Related Posts