തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം സ്ഥിരീകരിച്ചു
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂർ ണ്ണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിൽ മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. സോമന്‍റെ വീട് പൂർണ്ണമായും തകർന്നു. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തങ്കമണിയുടെ മൃതദേഹമാണ് ഇതിൽ നിന്ന് കണ്ടെത്തിയത്. മറ്റ് നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.