ഓണ്‍ലൈന്‍ ക്ലാസിന് ലാപ്ടോപ്പ് നല്‍കി മുള്ളൂര്‍ക്കര പഞ്ചായത്ത്.
മുള്ളൂര്‍ക്കര:
ഓണ്‍ലൈന്‍ ക്ലാസിന് ലാപ്ടോപ്പ് നല്‍കി മുള്ളൂര്‍ക്കര പഞ്ചായത്ത്. ഓണ്‍ലൈന്‍ പഠനത്തിന് ലാപ്ടോപ്പ് സൗകര്യമില്ലാതിരുന്ന പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട പതിനാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് നല്‍കിയത്. 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,94,310 രൂപ വകയിരുത്തിയാണ് ലാപ്ടോപ് വിതരണം നടത്തിയത്.
പഞ്ചായത്തോഫീസില്‍ വെച്ച നടന്ന ചടങ്ങിൽ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്തിന്‍റെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി കെ തങ്കപ്പന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശികല സുബ്രഹ്മണ്യന്‍, പ്രതിഭ മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ നസീബ എം എ, അനില, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇ വി സഫിയ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാദിയ അമീര്‍ നന്ദി പറഞ്ഞു.