വലപ്പാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി
വലപ്പാട് ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതി പ്രകാരം എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടണം നിർവഹിച്ചു.14ലക്ഷം രൂപ വകയിരുത്തിയാണ് വലപ്പാട് പഞ്ചായത്തിലെ 32 വിദ്യാർത്ഥികൾക് ഉന്നത വിദ്യാഭ്യാസത്തിനു സഹായം ആകുന്നതിനു ലാപ്ടോപ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുധീർ പട്ടലി, അനിത കാർത്തികേയൻ മറ്റു ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ചടങ്ങിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ തപതി സ്വാഗതവും ഇമ്പ്ലീമെന്റിങ് ഓഫീസർ സജിത ടീച്ചർ നന്ദിയും പറഞ്ഞു.