ലാവലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ലാവലിൻ കേസിൽ 30 തവണ മാറ്റിവച്ച സി ബി ഐ യുടെ പുനഃപരിശോധനാ ഹർജിയാണ് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കുക. നേരത്തെ കേസ് പരിഗണിക്കവേ ശക്തമായ തെളിവുകൾ നൽകാൻ ജസ്റ്റിസ് യു യു ലളിത് സി ബി ഐ ക്ക് നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് രാവിലെ സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നത്. ഈ ബെഞ്ചിൽ ഇന്നത്തെ വാദം പൂർത്തിയായ ശേഷം മാത്രമേ ലാവലിൻ കേസ് പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related Posts