കൊവിഡ് ദുരിതാശ്വാസവുമായി വലപ്പാട്‌ 20 -ആം വാർഡ് എൽ ഡി എഫ് , ഡി വൈ എഫ് ഐ പ്രവർത്തകർ .

വാർഡിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക്‌ ഭക്ഷ്യ സാധനങ്ങളും‌, കൊവിഡ്‌ പ്രതിരോധ സാമഗ്രികളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

വലപ്പാട്‌ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ എൽ ഡി എഫ് ന്റെയും, ഡി വൈ എഫ് ഐ യുടെയും നേതൃത്വത്തിൽ സൗജന്യ കിറ്റ്‌ വിതരണം നടത്തി. വാർഡിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക്‌ ഭക്ഷ്യ സാധനങ്ങളും‌, കൊവിഡ്‌ പ്രതിരോധ സാമഗ്രികളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്നത് . ഔപചാരിക ഉദ്ഘാടനം നാട്ടിക എം എൽ എ സി സി മുകുന്ദൻ നിർവ്വഹിച്ചു.

കിറ്റുകൾ വാർഡിലെ ആർ ആർ ടി അംഗങ്ങളായ രാകേഷ്, ബിജു, ഇന്ദ്രജിത്ത്, സഹദ്, ജിതേഷ്, സുമിത്ത് എന്നിവർക്ക് വിതരണത്തിനായി കൈമാറുകയും ചെയ്തു. അതോടൊപ്പം വാർഡിലെ ആർ ആർ ടി ടീം അംഗങ്ങൾക്ക്‌ ഓക്സിമീറ്ററുകൾ എം എൽ എ സി സി മുകുന്ദൻ കൈമാറി . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ സി പി ഐ എം കോതകുളം ബീച്ച് ബ്രാഞ്ച്‌ സെക്രട്ടറി കെ.കെ. കിഷോർ സ്വാഗതം പറഞ്ഞു . സി പി ഐ സർദാർ ബ്രാഞ്ച് സെക്രട്ടറി വിനു പട്ടാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം വലപ്പാട്‌ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. ജിനേന്ദ്രബാബു, സി പി ഐ വലപ്പാട്‌ ലോക്കൽ കമ്മറ്റി സെക്രട്ടറി സുഭാഷ്‌, സി പി ഐ എം നാട്ടിക ഏരിയ മെമ്പർ പി.എ. രാമദാസ്‌, കൂടാതെ വാർഡിലെ പ്രവർത്തകരും പങ്കെടുത്തു. കെ.കെ.രമേഷ്, സ്വരാജ്, വിജീഷ്, ഹരിദാസ് എന്നിവർ നേത്രത്വം നൽകി സുരേഷ്‌ പട്ടാലി നന്ദി രേഖപ്പെടുത്തി.

Related Posts