ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി
റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഇന്ത്യൻ രാഷ്ടീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു കെ കരുണാകരനെന്നും അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ രാഷ്രീയത്തിൽ ഇന്നും നിലനിൽക്കുന്നു എന്നും ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സലീം കളക്കര, രഘുനാഥ് പറശ്ശിനികടവ്, നവാസ് വെള്ളിമാടുകുന്നു, നൗഫൽ പാലക്കാടൻ, നിഷാദ് ആലംകോട്, മമ്മദ് പൊന്നാനി, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, കെ കെ തോമസ്, ബഷീർ കോട്ടയം, അബ്ദുൾ സലാം, വൈശാഖ് പാലക്കാട്, അമീർ പട്ടണത്, അജയൻ ചെങ്ങന്നൂർ, അബ്‌ദുൾ കരീം കൊടുവള്ളി, സഫീർ തിരുവനന്തപുരം, സലീം ആർത്തിയിൽ, രാജു തൃശൂർ, മാള മുഹയുദ്ധീൻ ഹാജി, മറ്റു നാഷണൽ, ഗ്ലോബൽ കമ്മിറ്റി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.