പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് കുവൈറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

കുവൈറ്റ് : പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്റെ കുവൈറ്റിലെ 14-ആം സ്റ്റോർ ഔദ്യോഗികമായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റ് അസി. സെക്രട്ടറി - ജനറൽ അഹമ്മദ് ഗൈദ് അൽ എനൈസി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതർ ഹമീദ് ആൽ നയാദി, ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം.എ, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ജെൻഗെ, ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ലുലു ഫിനാഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറക്ർ അദീബ് അഹമ്മദ് ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് , റീജിണല് ഡയറക്ർ ശ്രീജിത്ത് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

രാജ്യത്തെ ഭരണാധികാരികൾക്കും കുവൈറ്റി സമൂഹത്തിനും എം എ യൂസഫലി നന്ദി രേഖപ്പെടുത്തി. 48000 സ്‌ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യങ്ങളോടെ സബാഹിയ മേഖലയിലെ ദി വെയർ ഹൗസിലാണ് ആണ് പുതിയ ഹയ്പ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.