വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച; എ സി ഗ്രില്ലിൽ ലീക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു. സാങ്കേതിക വിദഗ്ദർ പരിശോധന നടത്തി. എ സി ഗ്രില്ലിലെ ലീക്കെന്നാണ് ഇതേസംബന്ധിച്ച് റെയിൽവേ വിശദീകരണം നൽകിയത്. പരിശോധന സാധാരണ നടപടിയെന്നും റെയിൽവേ വ്യക്തമാക്കി. ബുധനാഴ്‌ച 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്.