ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസ്സിൽ
പ്രമുഖ ടെന്നിസ് താരവും ഒളിമ്പിക്സ് ജേതാവുമായ ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെടുത്ത ചടങ്ങിലാണ് ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസ്സിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.
മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് നേടിയിട്ടുള്ള ലിയാണ്ടർ പേസിന് അർജുന അവാർഡുൾപ്പെടെ സ്പോർട്സിൽ ഒട്ടുമിക്ക അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2001-ൽ പത്മശ്രീയും 2014-ൽ പത്മവിഭൂഷണും നേടി. ഏഴു തവണ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള പേസിന് 1996-ലെ അറ്റ്ലാൻ്റ ഒളിമ്പിക്സിലാണ് വെങ്കലം ലഭിച്ചത്.