സർക്കാർ ജീവനക്കാരുടെ അവധി; തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അവധി സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വൈകും. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് റവന്യൂ സെക്രട്ടേറിയറ്റിന്‍റെ ഇപ്പോഴത്തെ നിലപാട്. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസം അവധി നൽകാം എന്നതിനെ ആശ്രയിച്ചിരിക്കും മാർഗ്ഗനിർദ്ദേശങ്ങൾ. പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായ സാഹചര്യത്തിലാണ് നടപടി. കൂട്ട അവധി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ദിവ്യ എസ് അയ്യർ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീഷണർക്കും മന്ത്രിക്കും കൈമാറി. ഇതു സംബന്ധിച്ച് റവന്യു മന്ത്രി കെ രാജൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Related Posts