കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദിയുടെയും ഓഗസ്റ്റ് ബുക്സിന്റെയും നേതൃത്യത്തിൽ 'ഉൾക്കടൽ' നോവൽ പ്രകാശനം ചെയ്തു

തൃപ്രയാർ : സ്നേഹബന്ധങ്ങൾക്കിടയിൽ ഉയരുന്ന മതിലുകൾ തകർക്കപ്പെടണമെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. കെ ജി ശേഖരൻ രചിച്ച " ഉൾക്കടൽ " എന്ന നോവൽ കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദിയുടെയും ഓഗസ്റ്റ് ബുക്സിന്റെയും നേതൃത്യത്തിൽ കുഞ്ഞുണ്ണി മാഷിന്റെ സ്മൃതി മന്ദിരത്തിൽ നടത്തിയ ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സമ്പന്നരെ സ്നേഹിക്കാൻ ആളുകളുണ്ടാകുമെന്നും പാവപ്പെട്ടവരെ സ്നേഹിക്കാൻ ആളുകൾ കുറവായിരിക്കുമെന്നും എഴുത്തുകാർക്ക് വേണ്ടത് മനുഷ്യത്വത്തിന്റെ മുഖമായിരിക്കണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

മുൻ മന്ത്രി വി എസ്സ് സുനിൽകുമാർ പുസ്തകം ഏറ്റു വാങ്ങി. കുഞ്ഞുണ്ണി മാഷ് സൗഹൃദവേദി പ്രസിഡണ്ട് കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദി കൺവീനർ ആർ ഐ സക്കറിയ ആ മുഖപ്രസംഗം നടത്തി. സി കെ ബിജോയ് പുസ്തകം പരിചയപ്പെടുത്തി. പി എൻ പ്രൊവിന്റ്, വത്സൻ പൊക്കാഞ്ചേരി എന്നിവർ ചേർന്ന് ആദ്യവില്പന നിർവ്വഹിച്ചു ആർ ജെ നൗഷാദ് ഏറ്റുവാങ്ങി. ശ്യാം പത്തായക്കാട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗം രശ്മിഷിജോ, ലത്തീഫ് മമ്മിയൂർ, ഉഷാകേശവ രാജ്, കെ ദിനേശ് രാജ, ബാപ്പു വലപ്പാട്, അരവിന്ദൻ പണിക്കശ്ശേരി, സുരേഷ് പട്ടാലി, ജോസ് താടിക്കാരൻ , സത്യൻ കാരേപ്പറമ്പിൽ എന്നിവർ സംസാരിച്ചു. കെ ജി. ശേഖരൻ മറുപടി പ്രസംഗം നടത്തി.

സമ്മേളനത്തിനു മുന്നോടിയായി നടന്ന കവിയരങ്ങിൽ കെ ദിനേശ് രാജാ അധ്യക്ഷത വഹിച്ചു. ശുഭ കൊടക്കാട്, ചന്ദ്രതാരടീച്ചർ, ഷിജു മാസ്റ്റർ, ഗീത മേലേഴത്ത്, ഉമ്മർ പഴുവിൽ, ഹവ്വ ട്ടീച്ചർ, അനിതാരഞ്ജിത്ത്, യുവിക എന്നിവർ കവിതകൾ അവതരിപ്പിച്ചു. കണ്ണൻ അതിയാരത്ത്, ഗോപൻ പത്തായക്കാട്ടിൽ, മുരളി മാങ്കൂട്ടത്തിൽ എന്നിവർ ഗാനങ്ങളും ആലപിച്ചു.

Related Posts