ചിലിയില്‍ ഇടത് വിജയം, ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി 35 കാരന്‍ ഗബ്രിയേല്‍ ബോറിക്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയാണ് 35 കാരനായ ഗബ്രിയേല്‍ ബോറിക് ചിലിയുടെ അടുത്ത പ്രസിഡണ്ടാകുന്നത്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടാണ് ഗബ്രിയേല്‍ബോറിക്ക്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 99 ശതമാനം പോളിംഗ് നടന്ന ചിലിയില്‍ ആകെ വോട്ടിന്റെ 56 ശതമാനമാണ് ബോറിക് നേടിയത് എതിരെ മത്സരിച്ച ജോസ് അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
സെബാസ്റ്റ്യന്‍ പിനേരയാണ് നിലവില്‍ ചിലിയുടെ പ്രസിഡണ്ട്. ചിലി സര്‍ക്കാരിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്ന ഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പും നടന്നത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് ചിലിയില്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്.
2019-2020 കാലത്ത് ചിലിയില്‍ ഉയര്‍ന്ന അസമത്വത്തിനും അഴിമതി ആരോപണങ്ങള്‍ക്കുമെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ നേതാവും ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവുംകൂടിയാണ് ബോറിക്.