പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി
വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. 1970കളിൽ നിറഞ്ഞു നിന്ന 'ലവ് ഹാര്‍ട്‌സ്', 'ഹെയര്‍ ഓഫ് ദ ഡോഗ്' തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയായിരുന്നു അദ്ദേഹം. 2013ൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഡാൻ, ബാൻഡിലെ തന്‍റെ 43 വർഷം നീണ്ട സംഗീത ജീവിതം അവസാനിപ്പിച്ചു. 1968ൽ സ്ഥാപിതമായ ബാൻഡിന്‍റെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം. 2019ലാണ് അദ്ദേഹം അവസാനമായി സ്റ്റുഡിയോയില്‍ പാടിയത്.