നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നു; സര്‍വകലാശാല ബിൽ പരിഗണിക്കും
തിരുവനന്തപുരം: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സർവകലാശാല ബിൽ ഇന്ന് സഭയിൽ വരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. ഭേദഗതികൾ സഭ പാസാക്കിയാലും ഗവർണറുടെ നിലപാട് നിർണ്ണായകമാകും. കേരള പബ്ലിക് എന്‍റർപ്രൈസസ് ബോർഡ് ബിൽ, വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡ് ബിൽ, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇന്ന് സഭയിൽ സമർപ്പിക്കും.