ലേലം

ജലസേചന വിഭാഗം തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ്‌ഡിവിഷൻ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരിധിയില്‍പെടുന്നതും തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റൻ്റ് എന്‍ജിനീയറുടെ അധീനതയിലുള്ളതുമായ പൂമല ഡാമിന്റെ പരിസരത്ത് കൂട്ടിയിരിക്കുന്ന നിശ്ചിത അളവിലുള്ള മണ്ണ് അവിടെനിന്നും നീക്കം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2 മണിക്ക് തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ്‌ഡിവിഷൻ കാര്യാലയത്തില്‍ പരസ്യമായി ലേലം ചെയ്യും. ജലസേചന വകുപ്പില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ആണ് ലേലം ചെയ്യുക.ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറുകളില്‍ അയയ്ക്കാം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10 ഉച്ചതിരിഞ്ഞ് 3 മണി വരെ.
ഇ മെയില്‍ : eemidntsr@gmail.com
ഫോണ്‍ : 0487-2332304