ലെല്ല പ്രഥമ മാനവ നീതി പുരസ്കാരം വി എ എച്ച് വലപ്പാടിന് സമ്മാനിച്ചു

തൃശൂർ: ലോകമനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ലെല്ല സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ മാനവ നീതി പുരസ്കാരം വി എ എച്ച് വലപ്പാടിന് സമ്മാനിച്ചു. അര ദശകത്തിലേറെക്കാലം തീരദേശ ജനതയുടെ ക്ഷേമത്തിനായി നടത്തിയ ആത്മാർത്ഥവും നീതിപൂർണ്ണവുമായ പൊതു പ്രവർത്തന പാരമ്പര്യമാണ് വി എ എച്ച് വലപ്പാടിനെ മാനവനീതി പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്നലെ വി എ എച്ച് വലപ്പാടിന്റെ ഗൃഹാങ്കണത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങ് മുൻ എം എൽ എ ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. ബാപ്പു വലപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജി ഡി എം എൽ പി സ്കൂൾ മാതൃസംഗമം പ്രസിഡണ്ട് ഷൈനി സജിത്ത് പ്രശസ്തി പത്രം വായിയ്ക്കുകയും കവി കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദി കൺവീനർ ആർ ഐ സക്കറിയ പുരസ്കാര ജേതാവിനെ പൊന്നാടയണിയ്ക്കുകയും കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉപഹാര സമർപ്പണവും നടത്തി.

വലപ്പാട് ഗവ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ എ മുരളീധരൻ, ജി ഡി എം എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ സി കെ കുട്ടൻ മാസ്റ്റർ, ചൂലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ കെ ബദറുദീൻ, ജീവകാരുണ്യ പ്രവർത്തകൻ റൗഫ് ചേറ്റുവ മൊഹസിൻ മാഷ് പാടൂർ, വി ബി ഷെറീഫ് ഉമ്മർ പഴുവിൽ കെ ജി ശേഖരൻ, കവി കെ ദിനേശ് രാജ, ദയ എടത്തിരുത്തി അബ്ദുൾ അസീസ് തളിക്കുളം നൗഫൽ ചേറ്റുവ എന്നിവർ പ്രസംഗിച്ചു. നാട്ടുകാരും സാമൂഹ്യപ്രവർത്തകരും വേദിയിൽ സന്നിഹിതരായിരുന്നു.

Related Posts