ലവ് ജിഹാദിലെ സുലു എന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതെന്ന് ലെനാ
ലവ് ജിഹാദ് എന്ന സിനിമയിലെ സുലു എന്ന കഥാപാത്രം അഭിനയ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നാണെന്ന് പ്രശസ്ത അഭിനേത്രി ലെനാ. സിനിമയിൽ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിൽ ഒരിക്കലും മറക്കാനാവാത്ത വേഷങ്ങളുണ്ട്. അത്തരത്തിൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വേഷങ്ങളിൽ ഒന്നാണ് ലൗ ജിഹാദിലെ സുലു എന്ന് ലെനാ പറഞ്ഞു. ഒരേ സമയം വെല്ലുവിളി നൽകുന്നതും രസകരവുമായ അനുഭവമാണ് സുലു സമ്മാനിച്ചത്.
സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൗ ജിഹാദിൻ്റെ സംവിധായകൻ ബാഷ് മുഹമ്മദ് ആണ്. ലൂക്ക ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാഷ് മുഹമ്മദ്.
സിദ്ദിഖ്, ഗായത്രി അരുൺ, മീര നന്ദൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമാണം ശീഅജ് ബാഷ്. എഡിറ്റിങ്ങ് മനോജ്, ഛായാഗ്രഹണം പ്രകാശ് വേലായുധൻ, സംഗീതം ഷാൻ റഹ്മാൻ, ഗാനരചന ഹരിനാരായണൻ.