ലെൻസ്ഫെഡ് നാട്ടിക ഏരിയ കൺവെൻഷൻ നടന്നു

ഏങ്ങണ്ടിയൂർ : ലൈസൻസ്ഡ് എൻജിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) നാട്ടിക ഏരിയ കൺവെൻഷൻ നടന്നു. ഏങ്ങണ്ടിയൂർ ഭവാൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡണ്ട്‌ ഇ.വി സുമോദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെമ്പർ കെ. കെ മോഹനൻ പതാക ഉയർത്തി, ജില്ലാ പ്രസിഡന്റ് ഒ . വി.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, ഏരിയ സെക്രട്ടറി സുജിത് ഇ. എസ് ഏരിയ റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ ട്രഷറർ മുഹമ്മദ് ഷെരീഫ് സാമ്പത്തിക റിപ്പോർട്ട്‌ അവതരിപ്പിച്ചു, ജില്ലാ സെക്രട്ടറി സി. കെ തോമസ് ജില്ലാ റിപ്പോർട്ട്‌ അവതരണം നടത്തി. സംസ്ഥാനതല പ്രവർത്തന റിപ്പോർട്ട്‌ ഏരിയ ഇൻചാർജ് ബിജു ടി.എസ് അവതരിപ്പിച്ചു. ക്ഷേമനിധി വിശദീകരണം ആന്റി പി. കെ ജില്ലാ ട്രഷറർ അവതരിപ്പിച്ചു, ടി. കെ കിഷോർ അനുശോചനം രേഖപ്പെടുത്തി. കൂടാതെ സംസ്ഥാന സമിതി അംഗങ്ങൾ സജിൻ വെന്നിക്കൽ, സുഹാസ് കോലഴി, ഷാജു എന്നിവർ സംസാരിച്ചു. കെ. കെ മോഹനൻ നന്ദി രേഖപ്പെടുത്തി .

Related Posts