പുതിയ തലമുറ മാനുഷിക മൂല്യങ്ങൾ മറന്ന് പോകരുതെന്ന് ടി എൻ പ്രതാപൻ എം പി

അക്ഷരങ്ങൾ അറിയാത്തവരെ മാറ്റി നിറുത്തിയ കാലഘട്ടത്തിൽ നിന്ന് അത്ഭുതകരമായ വേഗത്തിൽ

കംപ്യുട്ടർ യുഗത്തിലേക്ക് മാറിയ ഈ കാലഘട്ടത്തിൽ പുതിയ തലമുറ എല്ലാ നേട്ടങ്ങളും കൈവരിക്കാൻ ഓടുന്ന ഓട്ടത്തിൽ

മാനുഷിക മൂല്യങ്ങൾ മറന്ന് പോകരുതെന്ന് ടി എൻ പ്രതാപൻ എം പി.

ഡിജിറ്റൽ യുഗം പരസ്പരമുള്ള സൗഹൃദത്തിനും ബന്ധങ്ങൾക്കും കോട്ടം സംഭവിക്കുന്നതിലേക്ക് പോകരുത്.

അയല്പക്ക ബന്ധങ്ങൾ ഇന്ന് കുറഞ്ഞു വരുന്നു പുതിയ തലമുറയിലെ കുട്ടികൾ

കംപ്യുട്ടർ ഗെയിമുകൾക്ക് അടിമപ്പെട്ടു പരസ്പരം അറിയാത്തവരായി മാറുന്നു.

പിച്ച വെക്കുന്ന കുട്ടി മുതൽ പ്രായമായവർ വരെ കംപ്യുട്ടർ വക്താക്കൾ ആയി മാറി കഴിഞ്ഞു.

കൊവിഡ് മൂലം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പ്രതിസന്ധി ഗുരുതരമാണ്.

പകർന്നു കിട്ടേണ്ട മൂല്യങ്ങളും കേട്ട് പഠിക്കേണ്ട പുസ്തകത്തിലെയും,

ജീവിതത്തിലെയും പാഠങ്ങൾ ഇന്ന് വിദ്യാർത്ഥി സമൂഹത്തിന് നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു.

വിശാലമായ ക്ലാസ്സ്‌ മുറികളിൽ നിന്നും ഒരു ചെറിയൊരു സ്ക്രീനിലേക്ക് വിദ്യാർത്ഥികളെ പറിച്ച് നട്ടപ്പോഴാണ്

ഫലവത്തായ അദ്ധ്യാപനത്തിന്റെ വില നാം ഇപ്പോൾ തിരിച്ചറിയുന്നതെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു.

തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ എസ് എസ് എൽ സി +2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനവും നൽകിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം പീ സ് എഡ്യുകെയർ തളിക്കുളം പഞ്ചായത്ത്‌ ചെയർമാൻ പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ

ജീജ രാധാകൃഷ്ണൻ,ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ഷൈജ കിഷോർ, തളിക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് പി എ അബ്‌ദുൾ ഗഫൂർ, എൻ എം ഭാസ്‌ക്കരൻ, എൻ മദനമോഹനൻ, കെ എ മുജീബ്, അബ്‌ദുൾ കാദർ പുതിയ വീട്ടിൽ, കുൽസു സുലൈമാൻ, ബബിത മനോജ്‌, വിജയ ലക്ഷ്മി ആപറമ്പത്ത്, ബിന്ദു സുനീഷ്കുമാർ, സുധ സന്തോഷ്‌, തുടങ്ങിയവർ സംസാരിച്ചു.

Related Posts