പെരിങ്ങോട്ടുകര ദാറുസ്സലാം മദ്റസയിൽ -ലിബാസുൽ ഈദ് - സ്നേഹസംഗമം നടത്തി

സമസ്ത സുന്നി മഹല്ല് ഫെഡറേഷൻ തൃശൂർ റെയ്ഞ്ച് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങോട്ടുകര ദാറുസ്സലാം മദ്റസയിൽ വെച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റെയ്ഞ്ചിലെ മുഴുവൻ ഉസ്താദുമാർക്കും പെരുന്നാൾ പുടവ വിതരണം. ജംഇയ്യത്തുൽ ഖുത്വബാ മേഖലാ ഉപാദ്യക്ഷൻ സി.പി.എം.സിദ്ദീഖ് ബാഖവി ഉൽഘാടനം ചെയ്തു .എസ് .എം.എഫ്.റെയ്ഞ്ച് പ്രസിഡണ്ട് ഉമർഹാജി എടയാടി അധ്യക്ഷം വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് പ്രസിഡണ്ട് ഇസ്മയിൽ അഹ്സനി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്രട്ടറി പി.പി.മുസ്തഫ മൗലവി വിതരണോദ്ഘാടനം നിർവ്വഹിച്ചു.യാറം മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ സമാപന പ്രാർത്ഥന നിർവ്വഹിച്ചു.

സമസ്ത മുദരിബ് ജലാലുദ്ദീൻ ഫൈസി, എസ്.എം.എഫ്. വാടാനപ്പിള്ളി മേഖല സെക്രട്ടറി മുനീർ എടശ്ശേരി, റെയ്ഞ്ച് സെക്രട്ടറി ഉസ്മാൻ വാഫി, പി.കെ.ഹസ്സൻ ഹാജി, പ്രസംഗിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ തൃശൂർ റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുസ്സലാം കക്കേരി സ്വാഗതവും ട്രഷറർ അലി ഹാജി ചേർപ്പ് നന്ദിയും പറഞ്ഞു.ചടങ്ങിൽ ജംഇയ്യത്തുൽ ഉലമാ ജില്ലാ വർക്കിംഗ് പ്രസിഡണ്ടായിരുന്ന മർഹൂം നാസർ ഫൈസിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.

Related Posts