തുലാവർഷമെത്തി; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തുലാവർഷം ദക്ഷിണേന്ത്യൻ തീരത്തെത്തി. ആദ്യമെത്തുക തമിഴ്നാട്ടിലാണ്. വടക്കൻ തമിഴ്നാട്ടിൽ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഉടൻ കേരള തീരം തൊടാനാണ് സാധ്യത. സംസ്ഥാനത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയുണ്ടാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അടുത്ത ദിവസം, തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കും.

Related Posts