വാടാനപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ ഗൃഹപ്രവേശവും താക്കോൽ ദാനവും നടത്തി.

വാടാനപ്പള്ളി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ലൈഫ് മിഷൻപദ്ധതിയിൽ ഉൾപ്പെടുത്തി വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച
വീടുകളുടെ ഗൃഹ പ്രവേശവും താക്കോൽ ദാനചടങ്ങും മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുണഭോക്താക്കളായ യാശോധ ശശിനാറാണത്, ശോഭ പെരിങ്ങാട്ട്, കല്യാണി വെള്ളാഞ്ചേരി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് മുഖ്യാതിഥിയായി. വൈസ്പ്രസിഡണ്ട് സി എം നിസ്സാര്‍, ബ്ലോക്ക് മെമ്പർ ഇബ്രാഹിം പാടുവിങ്ങൽ, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതിഅധ്യക്ഷന്മാരായ രന്യ ബിനീഷ്, സുലേഖ ജമാലു, എ എസ് സബിത്ത്, വാർഡ് മെമ്പർ ഷബീര്‍ അലി, ധനീഷ്, നൗഫൽ വലിയകത്ത്, ദിൽ ദിനേശൻ എന്നിവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രാഖി നന്ദിപറഞ്ഞു.