തളിക്കുളം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നടന്നു.

തളിക്കുളം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി തളിക്കുളംഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ ദാനം നടന്നു. ലൈഫ് പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് 120 ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകിയിട്ടുണ്ട്. അതിൽ 106 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. തളിക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ സജീവൻഎരണേഴത്തിന്റെ വസതിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി കെ അനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എംമെഹബൂബ്, എം കെ ബാബു, ബുഷ്റ അബ്ദുൽ നാസർ, മെമ്പർമാരായ സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യമനോഹരൻ, കെ കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, പഞ്ചായത്ത്സെക്രട്ടറി ഒ എം ഫ്രാൻസിസ്, അസിസ്റ്റന്റ് സെക്രട്ടറി എ വി മുംതാസ്, ലൈഫ് പദ്ധതിയുടെ നിർവ്വഹണഉദ്യോഗസ്ഥയായ വി ഇ ഒ ദിവ്യ എന്നിവർ പങ്കെടുത്തു.

Related Posts