ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള തൃശൂർ ജില്ലാ കമ്മറ്റി നേതൃത്വ പഠന ക്ലാസ്സ് നടത്തി

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പഠന ക്ലാസ്സ് നടത്തി.സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിലും നേതൃത്വ പഠന ക്ലാസ്സ് നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ പരിശീലനവും, മോട്ടിവേഷൻ ക്ലാസ്സുമാണ് നടന്നത്. വലപ്പാട് ബീച്ച് കൊടിയമ്പുഴ ദേവസ്വം ഹാളിൽ നടന്ന നേതൃത്വ പഠന ക്ലാസ്സ് സംസ്ഥാന പ്രസിഡണ്ട് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് സാബു സി.എൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.സംസ്ഥാന സെക്രട്ടറി ആദരിക്കൽ ചടങ്ങ് നടത്തി.സംസ്ഥാന ട്രഷറർ ഷാജൻ അബ്രഹാം കൊവിഡ് പ്രതിസന്ധിയിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകി. തൊഴിൽ മേഖലയിലെ പ്രിയപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ള സംഭാവന കൂപ്പണിന്റെ ആദ്യവിൽപ്പന സംസ്ഥാന കൗൺസിൽ അംഗം രാഗംബിജു സംസ്ഥാന കമ്മറ്റിയംഗമായ ഷാജ് സുരേഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ഡയാലിസിസ് കിറ്റിന്റെ വിതരണം സംസ്ഥാന കൗൺസിൽ എ.പി.കെ ജസ്റ്റിൻ നിർവ്വഹിച്ചു. ജില്ലാ ട്രഷറർ പി.സി ഹൈദ്രോസ്, ജില്ലാ സെക്രട്ടറി ജിജു റപ്പായി,സംസ്ഥാന സെക്രട്ടറിമാരായ ഷാജു ഇടുക്കി, മനോജ്‌ കണ്ണൂർ, വൈസ് പ്രസിഡണ്ട് പി.എം.എച്ച് ഇക്ബാൽ,സംസ്ഥാന കോർഡിനേറ്റർ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Related Posts