ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു

വലപ്പാട് : ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് 318 D യുടെ പ്രസിഡന്റായി അഭിജിത് പ്രകാശും സെക്രട്ടറിയായി ഭവ്യ സി ഓമനക്കുട്ടനും ട്രഷററായി സി ഭരത് കൃഷ്ണനും ചുമതലയേറ്റു. വലപ്പാട് മണപ്പുറം ഹൗസിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം ഡിയുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

അധ്യാപകദിനത്തോടനുബന്ധിച്ചു മികച്ചധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ റിട്ടയേർഡ് അധ്യാപകനായ കെ ഗോവിന്ദൻ മാസ്റ്റർ , മറ്റു റിട്ടയേർഡ് അധ്യാപകരായ ജോർജ് മോറേലി, സുഷമ നന്ദകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ലയൺസ് ഡിസ്ട്രിക്ട് 318D യുടെ ഗവർണർ ജോർജ് മോറേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് മൾട്ടിപിൾ കൗൺസിൽ ചെയർപേഴ്സൺ സാജു ആന്റണി പാത്താടാൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ ലിയോ ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷറഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ ഉണ്ണി വടക്കാഞ്ചേരി, രാമാനുണ്ണി, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ജോർജ് ഡി ദാസ്, നന്ദകുമാർ കൊട്ടാരത്ത്, ഇ. ഡി ദീപക്, അഡ്വക്കേറ്റ് സൂര്യപ്രഭ, മറ്റു ലയൺസ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Related Posts