നല്ല നാളെക്കായി ആയിരകണക്കിന് തൈകൾ നട്ടു ലയൺസ് ക്ലബ്ബ്.

തൃശ്ശൂർ :

നല്ല നാളെക്കായി നാടിനു തണലേകാൻ ലയൺസ് ക്ലബ്ബ് മൂന്ന് ജില്ലകളിലായി ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടു. തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് 170 ക്ലബ്ബുകളുടെ സഹകരണത്തോടെ ലയൺസ് ക്ലബ്ബ് നക്ഷത്രഫലങ്ങൾ നട്ടത്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ വർഷം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കുപ്പെട്ട ജോർജ് മോറേലി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്. തുടർന്നു തൃശൂർ റോയൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോടന്നൂർ ലയൺസ് ക്ലബ്ബ് പുഴയ്ക്കലിൽ വൃക്ഷത്തൈകളും നട്ടു.

തൃശ്ശൂർ കോർപ്പേഷൻ കൗൺസിലർ എൻ പ്രസാദ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ്ബ് എൻവയോൺമെൻ്റ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോ. വിബിൻ ദാസ്, റീജിയൺ ചെയർപേഴ്സൺ രാജൻ കെ നായർ, സോൺ ചെയർപേഴ്സൺ ലയൺ സനോജ് ഹേർബർട്ട്, ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്റഫ്, ജനീഷ്, എ രാമചന്ദ്രൻ, രതീഷ് എന്നിവർ പങ്കെടുത്തു.

Related Posts