ലോറിയില്‍ നിന്ന് വഴിയിലേക്ക് വീണ് മദ്യക്കുപ്പികൾ; ഒരു തുള്ളി പാഴാക്കാതെ നാട്ടുകാര്‍
ഫറോക്ക് (കോഴിക്കോട്): മദ്യവുമായി വന്ന ചരക്ക് ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി നിർത്താതെ പോയതിന് പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടന്നു. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ കൊണ്ടുപോയി. ബാക്കിയുള്ള മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്ന് സംശയിക്കുന്നു.