സംസ്ഥാനത്ത് മദ്യവില വര്‍ധനവ് നിലവില്‍ വന്നു; ജവാന് 10 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധനവ് നിലവില്‍ വന്നു. മദ്യത്തിന്‍റെ വില കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചു. വിൽപ്പന നികുതി 4 ശതമാനമാണ് വർധിപ്പിച്ചത്. എന്നിരുന്നാലും, ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് 2 ശതമാനം മാത്രമാണ് വിൽപ്പന നികുതിയിൽ വർധനവ്. മദ്യത്തിനൊപ്പം ബിയറിന്‍റെയും വൈനിന്‍റെയും വിലയും ഉയരും. വിവിധ ബ്രാൻഡുകളുടെ വിലയിൽ 10 രൂപ മുതൽ 20 രൂപ വരെ വർധനവുണ്ട്. സർക്കാർ പുറത്തിറക്കുന്ന വിലകുറഞ്ഞ മദ്യമായ ഒരു ലിറ്റർ ജവാന്‍റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി ഉയർന്നു. മദ്യക്കമ്പനികൾ അടയ്ക്കേണ്ട വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതുമൂലം 150 കോടി രൂപയുടെ നഷ്ടമാണ് സർക്കാർ നേരിടുന്നത്. ഈ നഷ്ടം നികത്താനാണ് നിരക്ക് വർധനവ്. വില വർധനവോടെ വിദേശമദ്യത്തിന് സംസ്ഥാന സർക്കാർ ഈടാക്കുന്ന വിൽപ്പന നികുതി 247 ശതമാനത്തിൽ നിന്ന് 251 ശതമാനമായി ഉയർന്നു.

Related Posts