ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റു

ലണ്ടൻ: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഇന്ന് രാവിലെ ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് കൈമാറി. തുടർന്ന്, ലിസ് ട്രസ് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുൻപ് ലിസ് പുതിയ ഭരണസമിതി രൂപീകരിക്കും. ഇന്ത്യൻ വംശജനായ ഋഷി സുനക്കിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിനായി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ മുൻ ധനമന്ത്രി സുനക്കിനെതിരെ 57 ശതമാനം വോട്ടുകൾ നേടിയാണ് ട്രസ് വിജയിച്ചത്.

Related Posts