സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍; കടകള്‍ 8 മണി വരെ തുറക്കും; ബാങ്ക് ഇടപാടുകള്‍ 5 ദിവസം.
തിരുവനന്തപുരം:
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. 'ഡി' കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ എട്ടുമണിവരെ തുറക്കാം. ടിപിആർ 15ന് മുകളിലാണ് 'ഡി' കാറ്റഗറി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ തിങ്കൾ മുതൽ വെള്ളിവരെ ഇടപാടുകാർക്ക് പ്രവേശനം നല്‍കും. വാരാന്ത്യ ലോക്ഡൗൺ തുടരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.