സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി.
കേരളത്തിൽ ലോക്ഡൗൺ മെയ് 23വരെ നീട്ടി.
തിരുവനന്തപുരം :
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഈ മാസം 16 തിയ്യതി വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ മെയ് 23 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കൂടാതെ വ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും പ്രഖ്യാപിച്ചു .