ലോക കേരളസഭ ; പുതിയ പട്ടികയിൽ 182 അംഗങ്ങൾ

തിരുവനന്തപുരം: ലോക കേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 182 പേരാണ് പട്ടികയിലുള്ളത്. 174 പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ യു എ ഇ യിൽ നിന്നുള്ള 28 അംഗങ്ങളും 32 ക്ഷണിതാക്കളും ഉൾപ്പെടുന്നു. ജൂണിൽ ലോക കേരള സഭ സമ്മേളിച്ചിരുന്നു. അന്ന് പുതിയ അംഗങ്ങളെയും ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സർക്കാർ ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. യു എ ഇ.യിൽനിന്നുള്ള 28 അംഗങ്ങളിൽ വ്യവസായികളായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവി പിള്ള, ഡോ. ഷംസീർ വയലിൽ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സി പി സാലിഹ് എന്നിവര്‍ ഉള്‍പ്പെടുന്നു.

Related Posts