ബംഗാൾ ഉൾക്കടലിൽ മെയ് 22 ന് ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത.
ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.
തെക്കൻ ബംഗാൾ ഉൽക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ 2021 മെയ് 22 ന് ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും കേരളത്തിലും മഴ ശക്തമാകാനുള്ള സാധ്യത അറിയിച്ചു. ന്യൂനമർദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.