ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ന്യുന മർദ്ദം, അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദ സാധ്യത.

ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം നാളെയോടെ (ഡിസംബർ 2 ) തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെത്തി തീവ്ര ന്യൂന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന്പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. അറബികടൽ ന്യുന മർദ്ദവും ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റും നിലവിൽ കേരളത്തിൽ ഭീഷണിയില്ല.കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത.

Related Posts