ബംഗാൾ ഉൾകടലിലും അറബികടലിലും വരും ദിവസങ്ങളിൽ ന്യുന മർദ്ദ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ആദ്യ ആഴ്ചയിൽ ( നവംബർ 12-18) ബംഗാൾ ഉൾകടലിലും, അറബികടലിലുമായി ഓരോ ന്യുന മർദ്ദങ്ങൾ വീതം രൂപപ്പെടാൻ സാധ്യത.

ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം നവംബർ 13 ഓടെ ആന്തമാൻ കടലിൽ രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാ പ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. മിക്കവാറും കാലാവസ്ഥ മോഡലുകൾ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സൂചന നൽകുന്നു.

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു ചെന്നൈയിൽ കരയിൽ പ്രവേശിച്ച തീവ്ര ന്യുനമർദ്ദം ദുർബലമായി വീണ്ടും അറബികടലിൽ പ്രവേശിക്കാനും തുടർന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യുന മർദ്ദമായി മാറാനുള്ള സാധ്യതയും മോഡലുകൾ സൂചന നൽകുന്നു.

അടുത്ത രണ്ടു ആഴ്ചയും( നവംബർ 12-25) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ,സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നൽകുന്നു

Related Posts