ഉള്ളിക്ക് വിലകുറഞ്ഞു; ഒന്നരയേക്കർ പാടം കത്തിച്ചു, ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും

നാസിക്: ഉള്ളിക്ക് തുച്ഛമായ വില മാത്രമേ ലഭിക്കുന്നുളളുവെന്ന് ആരോപിച്ച് കർഷകൻ ഒന്നര ഏക്കർ ഉള്ളി പാടത്തിന് തീയിട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് കിലോയ്ക്ക് രണ്ട് മുതൽ നാല് രൂപ വരെ വില കുറഞ്ഞതിനെ തുടർന്ന് ഇത്തരത്തിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കർഷകന്റെ വാദം. "നാല് മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. വിളവെടുത്ത ഉള്ളി വിപണിയിലെത്തിക്കാൻ 30,000 രൂപയാണ് ചെലവ്. എന്നാൽ ആകെ ലഭിക്കുന്നത് 25,000 രൂപയിൽ താഴെയാണ്," കർഷകൻ പറഞ്ഞു. ഉള്ളിപ്പാടം കത്തിക്കുന്നത് കാണാൻ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര കൊണ്ട് കത്തെഴുതി അയച്ച‌തായും കർഷകൻ പറഞ്ഞു.

Related Posts