പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി.

അന്തിക്കാട്:

ഗ്യാസിൻ്റെ വില വർധനവിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. നാട്ടിക നിയോജക മണ്ഡലം എം എൽ എ, സി സി മുകുന്ദൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം ജ്യോതി ലക്ഷ്മി വസന്തൻ അധ്യക്ഷയായ ചടങ്ങിൽ മഹിളാസംഘം ലോക്കൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ജീനനന്ദൻ സ്വാഗതവും യശോദ രവീന്ദ്രൻ നന്ദിയും പറഞ്ഞു. സി പി ഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഡി രത്നാകരൻ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം കെ കെ പ്രദീപ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം എ ബി ബാബു, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി രാഹുൽ പ്രകാശ്, എ ഐ വൈ എഫ് വെസ്റ്റ് മേഖല പ്രസിഡണ്ട് മഹിൻ എന്നിവർ പങ്കെടുത്തു.

Related Posts