രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്
ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു. വില വർദ്ധനവിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. നവംബർ ആദ്യം പാചക വാതക വില 266 രൂപയായി വർധിപ്പിച്ചിരുന്നു.ശേഷം ഈ മാസം ആദ്യം നൂറുരൂപയിലധികം ഉയർത്തിയ സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ മേഖലയെ ബാധിക്കുന്നതിനാൽ ഹോട്ടൽ ഭക്ഷണ വില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല.