ഐപിഎൽ: ഇന്ന് ലഖ്നൗ x ഹൈദരാബാദ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഹൈദരാബാദ് സൺ റൈസേഴ്‌സിനെ നേരിടും. വെള്ളിയാഴ്ച വൈകിട്ട് 7:30ന് ലഖ്നൗവിന്റെ തട്ടകത്തിലാണ് മത്സരം. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലഖ്നൗ. ആദ്യ മത്സരത്തിൽ രാജസ്ഥാനോട് തകർന്നടിഞ്ഞ ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ തിരക്കു കാരണം ആദ്യ കളി നഷ്ടമായ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തിരിച്ചെത്തിയത് ഹൈദരാബാദിന് ആത്മവിശ്വാസം പകരും.