ലുലു എക്സ്ചേഞ്ച് കുവൈറ്റിലെ സബഹിയയിൽ വെയർഹൗസ് മാളിൽ ബ്രാഞ്ച് തുറന്നു

കുവൈറ്റ് : കുവൈറ്റിലെ വിദേശ പണമിടപാട് രംഗത്തെ പ്രമുഖരായ ലുലു എക്സ്ചേഞ്ച് സബഹിയയിൽ വെയർഹൗസ് മാളിൽ ബ്രാഞ്ച് തുറന്നു. ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 34-മത്തേതും, ആഗോള തലത്തിൽ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗിസിന്റെ 284-മത്തേതുമായ ശാഖ ലുലു ഫിനാൻഷ്യൽ ഹോൽഡിങ്‌സ് എം.ഡി അദീബ് അഹമ്മദിന്റെ അധ്യക്ഷതയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.എ യൂസഫ് അലിയുടെ സാന്നിധ്യത്തിൽ യു.എ.ഇ അംബാസിഡർ ഡോ. മതർ ഹമീദ് ആൽ നയാദി ഉദ്ഘാടനം ചെയ്‌തു.

ലുലു മണിയിലൂടെയുളള ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ സൗകര്യം വർദ്ധിപ്പിച്ച് വരുകയാണെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് വളരാനും, പ്രവർത്തിക്കാനും കഴിയുന്നതിൽ അതിയായ സംതൃപ്തി ഉണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു.
