കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ "ലുലു ഫുഡ് ഫിയസ്റ്റ 2021 "

കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ "ലുലു ഫുഡ് ഫിയസ്റ്റ 2021 " ന് തുടക്കമായി . ഫഹാഹീൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾചർ ആൻഡ് ഫിഷ് റിസോർസ് ഡയറക്ടർ ബോർഡ് ചെയർമാൻ എഞ്ചിനിയർ ഫൈസൽ സാദ് അൽ ഹസാവി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു .

121A4746.jpg

ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകൾ കോർത്തിണക്കിയ വിഭവങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരിക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു . കൂടാതെ മറ്റുൽപ്പന്നങ്ങൾക്കും ഈ കാലയളവിൽ നിരവധി ഓഫറുകൾ ലഭ്യമായിരിക്കും .

Related Posts