കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ഗോ ഗ്രീൻ’ പ്രമോഷൻ

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ഗോ ഗ്രീൻ’ പ്രമോഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി

‘Explore your Garden Collections' എന്ന പേരിൽ നടന്ന പ്രദർശനത്തിലും വില്പനയിലും നിരവധി പേർ പങ്കെടുത്തു.

അൽ-ഖുറൈൻ ഔട്ട്‌ലെറ്റ് പാർക്കിംഗ് ഗ്രൗണ്ടിൽ ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ

ഗൾഫ് പാംസ് കമ്പനി സി ഇ ഒ മുഹൽഹൽ ജെ ഇ മുദാഫ് ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ ഒരു ഡസനോളം പ്രമുഖ സസ്യ നഴ്സറികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ പൂച്ചെടികൾ , അലങ്കാരസസ്യങ്ങൾ , പച്ചക്കറി, പൂന്തോട്ട ആക്‌സസറികൾ എന്നിവയാണ് പ്രധാന ആകർഷണം. നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Related Posts